Book Reviews : അന്ധകാരനഴി / ഇ. സന്തോഷ് കുമാര്‍



അന്ധകാരനഴി

ഇ സന്തോഷ് കുമാര്‍

മാതൃഭൂമി ബുക്സ് 

2012-ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവല്‍ .
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവരുമ്പോൾത്തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട നോവലിന്റെ പുതിയ പതിപ്പ് .
 വിപ്ലവത്തിന്റെ നെരിപ്പോടിൽ സ്വന്തം വാക്കുകളെ ഊതിക്കാച്ചിയ കാല്പനികനായ ഒരു കവിയുടെയും വസന്തത്തിന്റെ ഇടിമുഴക്കങ്ങൾക്ക് കാതോർത്ത് ആയുധമെടുത്ത ഒരു വിപ്ലവകാരിയുടെയും ജീവിതവിപര്യയങ്ങളിലൂടെ അധികാരത്തിന്റെ ജീർണതകളെ ആവിഷ്കരിക്കുന്ന നോവൽ.പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗവൈകല്യങ്ങൾക്കുപോലും ന്യായീകരണങ്ങൾ തീർത്ത് അന്ധകാരത്തിന്റെ തുരുത്തിൽ അഭയം തേടുന്ന വിപ്ലവകാരി പോയകാലത്തിന്റെ നിഷ്ഫലമായ രാഷ്ട്രീയ വേനലുകളെ ഓർമപ്പെടുത്തുന്നു.

GST Quiz at Nirmala College Muvattupuzha

Manorama 12 July 2024