Book Review : ആദര്‍ശഹിന്ദുഹോട്ടല്‍ / ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായ



ആദര്‍ശഹിന്ദുഹോട്ടല്‍ /  ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായ, 

ബംഗാളി നോവൽ, തർജമ-രവി വർമ്മ

ISBN 8123727340

നാഷണൽ ബുക്ക് ട്രസ്റ്റ്, ഇന്ത്യ

 പഥേർ പാഞ്ചാലി'യുടെ കർത്താവായ ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായ (1894-1950) വംഗ ദേശത്തിൻറ ഹൃദയത്തുടിപ്പുകൾ ഉൾക്കൊണ്ട എഴുത്തുകാരിലൊരാളാണ്.ജീവിത വൈചിത്ര്യങ്ങളു ടെ നേർക്കു ള്ള വിസ്മയാവഹമായ സമീപനം, പ്രകൃതിയോടുള്ള ആന്തരികപ്രേമം ,സാധാരണ ജീവിതത്തിന്റെ സുന്ദരമായ ആവിഷ്ക്കാരം , മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള നിതാന്ത കൗതുകം എന്നിവ അദ്ദേഹത്തിന്റെ രചനകളുടെ സവിശേഷതകളാണ്.അദ്ദേഹം സ്വന്തംവൈകാരികാനുഭൂതികളിൽനിന്നു പ്രചോദനമുൾകൊണ്ടു രചിച്ച നോവലാണ്  ആദർശഹിന്ദുഹോട്ടൽ.

ഹാജാരി ഠാക്കൂർ എന്ന സാധാരണക്കാരൻ, പാചക കലയിൽ തനിക്കുള്ള വൈദഗ്ദ്ധ്യം കണ്ടും ശുദ്ധഗതി കൊണ്ടും സ്വന്തമായൊരു സ്ഥാനം  നേടിയെടുക്കുന്ന കഥയാണ് ഇതിൽ.ജീവിതത്തിൽ അലസത വെടിഞ്ഞു ഊർജസ്വലതയോടു കൂടി, വ്യക്തമായ ലക്ഷ്യത്തോട് കൂടി മുന്നേറി ജീവിതവിജയം നേടാൻ പ്രചോദനം നൽകുന്ന ഒരു കഥയാണ് ആദര്ശഹിന്ദുഹോട്ടൽ.

ആരോടും വില പേശാതെ  മല്സരം നിറഞ്ഞ തൊഴിൽ മണ്ഡലത്തിൽ ഉറച്ചു നില്ക്കാൻ വായനക്കാരനെ  സഹായിക്കുന്ന കൃതിയാണ് ഇത്. 

Adarsha Hindu Hotel 

By: Bibhutibhushan Bandopadhyay

Malayalam Translation by Ravi Varma

Nirmala College Central Library Accession Number : 64784

Call Number :8B3 BIB-A




GST Quiz at Nirmala College Muvattupuzha

Manorama 12 July 2024