എന്തിന് ഇത്രയും കോപം (Enthinu Ethrayum Kopam by N Ajithan Namboothiri )
കോപം വരുമ്പോള്‍ വിവേകം നഷ്ടപ്പെടുന്നതിന്റെ ഒരുപാട് ഉദാഹരണങ്ങള്‍ നിത്യജീവിതത്തില്‍ ഉണ്ടാകാറുണ്ട്. പിന്നീട് പാശ്ചാത്തപിക്കേണ്ടിവരുന്ന വിധത്തില്‍ മാതാപിതാക്കള്‍ മക്കളോടും മക്കള്‍ തിരിച്ചും പെരുമാറുന്നതും കോപത്തിനടിമപ്പെട്ടിട്ടാണ്. എപ്പോഴാണ്, ആരോടാണ്, എന്തിനാണ് ദേഷ്യം തോന്നുന്നത്? എങ്ങിനെയാണ് ദേഷ്യം വരുമ്പോള്‍ പ്രതികരിക്കുക? ഇത് മാനസികാരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും എങ്ങനെയാണു ബാധിക്കുന്നത് ? കോപം നിങ്ങളുടെ ദിന കൃത്യങ്ങളെയും ജീവിത പുരോഗതിയെയും എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു?
രോഗാവസ്ഥയിൽ എത്തിയ കോപപ്രകടനങ്ങളിൽ നിന്ന് എങ്ങനെ മോചനം നേടാം എന്നിവയെക്കുറിച്ചു ഈ പുസ്തകം. വിശദമായി പ്രതിപാദിക്കുന്നു. ദേഷ്യപ്പെടുമ്പോഴും വീണ്ടുവിചാരം നഷ്ടപ്പെടുന്നതായി പരാതികള്‍ ഉയരാറുണ്ട്. ഏതുതരം കോപമാണ് നിങ്ങളുടേത്, എങ്ങനെയാണ് ഈ കോപത്തെ മെരുക്കുക തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ പുസ്തകം.
Nirmala College Central Library Book Acc.No.69298
Call Number :8M4 AJI-E - Malayalam Essays - Anger Management
Publisher : Manorama Books , Kottayam