Book Reviews : ഇന്ത്യാചരിത്ര പഠനത്തിനൊരു മുഖവുര



ഇന്ത്യാചരിത്ര പഠനത്തിനൊരു മുഖവുര / ഡി.ഡി.കൊസാംബി
പരിഭാഷ: പ്രൊഫ.വി.കാർത്തികേയൻ നായർ
മൈത്രി  ബുക്സ് / തിരുവനന്തപുരം

Nirmala College Central Library Accession No.71899
 
നദീതടങ്ങൾ ജലലഭ്യതയാലും വളക്കൂറുള്ള മണ്ണു കൊണ്ടും ഗതാഗത സൗകര്യമുള്ളതുകൊണ്ടും നാഗരികതക്ക് ജന്മം നൽകി എന്നത് ചരിത്രസത്യം. എന്നാലെന്തുകൊണ്ട് ആമസോൺ തടവും കോംഗോ തീരവും ഗംഗാതടവും വെങ്കലയുഗ നാഗരികതകളുടെ ജന്മഭുമിയായില്ല. ഉല്പാദനാപകരണങ്ങളുടെ വികാസത്തിന്റെ പ്ര ശനവുമായി കൊസാംബി ഈ പ്രതിഭാസത്തെ ബന്ധി പ്പിച്ച് അപഗ്രഥിക്കുന്നു.

ഗീക്കു  - റോമൻ നാഗരീകതകൾക്ക് ജന്മം നൽകിയ അടിമവ്യവസ്ഥ എന്തുകൊണ്ട് ഇന്ത്യയിൽ അതേപോലെ കാണുന്നില്ല. വൈദിക സാഹിത്യത്തിൽ ആവർത്തിച്ചുച്ചരിക്കുന്ന ആര്യൻ എന്ന പദത്തിന്റെ പൊരുളെന്ത്? ആര്യനെന്ന് വംശനാമമാണം ജീവിതശൈലിയാണോ?
 
ചലനരഹിതമെന്ന് കൊളോണിയൻ ചരിത്രകാരന്മാർ വിശേഷിപ്പിച്ചിരുന്ന ഇന്ത്യയുടെ ഭൂതകാലത്തിലെ ചലനാത്മക സവിശേഷതകൾ എന്തൊക്കെയാണ്. സുവർണയുഗമെന്ന് ദേശീയ ചരിത്രകാരന്മാർ വാനോളം പുകഴ്ത്തിയ ചരിത്രാഘട്ടത്തിലെ ജനജീവിതം എങ്ങനെയായിരുന്നു? സുവർണയുഗം കഴിഞ്ഞുപോയാ അതോ വരാനിരിക്കു ന്നതേയുള്ളാ? കൊസാംബി ചോദ്യശരങ്ങൾകൊണ്ട് വായനക്കാരനെ മുൾമുനയിൽ നിറുത്തുകയാണ്.

പാഠവിമർശനവും പുരാതത്വവിജ്ഞാനീയവും പുരാരേ ഖാശാസ്ത്രവും നാണയ പഠനശാസ്ത്രവും രംഗനിരീ ക്ഷണ പഠനവും സമർത്ഥമായി ഉപയോഗിച്ച് രചിച്ചതാണ് ഈ കൃതി ഇന്ത്യാചരിത്രരചനയിലെ ഒരു വഴിത്തിരിവ്. ഡി.ഡി.കൊസാംബി.

Book Review : Film School: A Practical Guide to an Impractical Decision by Jason Kohl

  Film School: A Practical Guide to an Impractical Decision by Jason Kohl Jason Kohl’s Film School: A Practical Guide to an Impractical D...